Commons:Picture of the Year/2013/Message/ml

വാർഷികചിത്രം 2013 ഒന്നാം ഘട്ടം നടന്നുകൊണ്ടിരിക്കുന്നു! edit

 
വാർഷികചിത്രം 2012: യൂറോപ്യൻ വേലിത്തത്തകൾ, ഫ്രാൻസിലെ അരീഷിൽ നിന്നെടുത്ത ചിത്രം.

പ്രിയ വിക്കിമീഡിയരേ,

2013-ലെ വാർഷികചിത്രം തിരഞ്ഞെടുപ്പ് മത്സരം തുടങ്ങിയെന്ന് വിക്കിമീഡിയ കോമൺസ് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. വിക്കിമീഡിയ കോമൺസിലെ ഉപയോക്താക്കളുടെ അതിശയകരമായ സംഭാവനകളെ അംഗീകരിക്കുന്ന വാർഷികചിത്രം തിരഞ്ഞെടുപ്പ് മത്സരത്തിന്റെ എട്ടാം വർഷമാണിത്. കഴിഞ്ഞവർഷം (2013) തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം വാർഷികചിത്രമായി തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രത്തിനു വോട്ട് ചെയ്യാൻ വിക്കിമീഡിയ ഉപയോക്താക്കളെ ക്ഷണിച്ചുകൊള്ളുന്നു.

കഴിഞ്ഞകൊല്ലം വിക്കിമീഡിയ കോമൺസിന്റെ അന്താരാഷ്ട്ര സമൂഹം തിരഞ്ഞെടുത്ത ചിത്രങ്ങളായി തിരഞ്ഞെടുത്ത നൂറുകണക്കിനു ചിത്രങ്ങളാണ് ഈ മത്സരത്തിൽ മാറ്റുരയ്ക്കുക. ഈ ചിത്രങ്ങളിൽ മൃഗങ്ങളുടേയും സസ്യങ്ങളുടേയും പ്രൊഫഷണൽ ഫോട്ടോകളും, അസാമാന്യമായ പനോരമകളും, ചക്രവാളങ്ങളും പുരാതനചിത്രങ്ങളുടെ വീണ്ടെടുപ്പും, ലോകവാസ്തുകലയെ ഒപ്പിയെടുത്ത ചിത്രങ്ങളും, മനുഷ്യരുടെ ഫോട്ടോകളും തുടങ്ങി അനവധി വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

താങ്കളുടെ സൗകര്യത്തിനായി, ഞങ്ങൾ അവ വിഷയാധിഷ്ഠിതമായി വർഗ്ഗീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് രണ്ട് ഘട്ടങ്ങളുണ്ട്: ഒന്നാം ഘട്ടത്തിൽ താങ്കൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾക്കെല്ലാം താങ്കൾക്ക് വോട്ട് ചെയ്യാവുന്നതാണ്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച 30 ചിത്രങ്ങളും ഓരോ വർഗ്ഗത്തിലും ഏറ്റവും വോട്ട് ലഭിച്ചവയും അന്തിമ ഘട്ടത്തിൽ മത്സരിക്കുന്നതാണ്. അന്തിമഘട്ടത്തിൽ, വാർഷികചിത്രം ആയിത്തീരണം എന്ന് താങ്കളാഗ്രഹിക്കുന്ന ഒരൊറ്റചിത്രത്തിനു മാത്രമേ താങ്കൾക്ക് വോട്ട് ചെയ്യാനാകൂ.

ഒന്നാം ഘട്ടം 7 ഫെബ്രുവരി 2014-നു അവസാനിക്കും. കൂടുതലറിയാനും വോട്ട് ചെയ്യാനും ഇവിടെ ഞെക്കുക»

നന്ദി,
വിക്കിമീഡിയ കോമൺസ് വാർഷികചിത്രം സമിതി

2012-ലെ വാർഷിക ചിത്രം മത്സരത്തിൽ പങ്കെടുത്തതുകൊണ്ടാണ് താങ്കൾക്ക് ഈ സന്ദേശം ലഭിക്കുന്നത്.